കോട്ടയം: കോട്ടയം തിരുവാതുക്കലിൽ കൊല്ലപ്പെട്ട ദമ്പതികളുടെ സംസ്കാരം ഇന്ന്.
ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ തിരുവാതുക്കൽ ശ്രീവത്സം വീട്ടിൽ ടി.കെ. വിജയകുമാർ(70), ഭാര്യ ഡോ. മീര വിജയകുമാർ(67) എന്നിവരാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്.
മൃതദേഹങ്ങൾ ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിനു ശേഷം തിരുവാതുക്കലിലുള്ള വീട്ടിലെത്തിക്കും. വൈകീട്ട് മൂന്നിന് വീട്ടുവളപ്പിലാണ് സംസ്കാരം.വിദേശത്തായിരുന്ന മകൾ ഗായത്രി കഴിഞ്ഞ ദിവസം നാട്ടിൽ എത്തിയിരുന്നു. സംഭവത്തിൽ പ്രതി അമിത്ത് ഉറാങ്ങിനെ(24) ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു.