വിദ്യാർഥിനിയെ മതപരിവര്‍ത്തനം നടത്താന്‍ ശ്രമിച്ചു, ഛത്തീസ്ഗഡിൽ കോട്ടയം സ്വദേശിനിയായ കന്യാസ്ത്രീക്കെതിരെ മതപരിവര്‍ത്തനത്തിന് കേസ്.


റായ്പൂർ: വിദ്യാർഥിനിയെ മതപരിവര്‍ത്തനം നടത്താന്‍ ശ്രമിച്ചു എന്ന് ആരോപിച്ച് ഛത്തീസ്ഗഡിൽ കോട്ടയം സ്വദേശിനിയായ കന്യാസ്ത്രീക്കെതിരെ മതപരിവര്‍ത്തനത്തിന് കേസ്. കോട്ടയം സ്വദേശിയായ സിസ്റ്റര്‍ ബിന്‍സി ജോസഫിനെതിരെയാണ് പൊലീസ് കേസെടുത്തത്. ഛത്തീസ്ഗഡിലെ കുങ്കുരിയില്‍ ഹോളി ക്രോസ് നഴ്സിങ് കോളജ് പ്രിന്‍സിപ്പാളാണ് സിസ്റ്റര്‍ ബിന്‍സി. കോളേജിലെ വിദ്യാര്‍ഥിനിയെ മതപരിവര്‍ത്തനം നടത്താന്‍ ശ്രമിച്ചുവെന്ന ആരോപണമാണ് പ്രിന്‍സിപ്പാൾ സിസ്റ്റര്‍ ബിന്‍സിക്കെതിരെ ഉയർന്നിരിക്കുന്നത്. അതേസമയം ആരോപണം അടിസ്ഥാനരഹിതമെന്ന് ഹോളി ക്രോസ് നഴ്സിങ് കോളജ് പ്രതികരിച്ചു.