കുടുംബശ്രീ വിപണന സ്റ്റാളുകൾ സന്ദർശിച്ച് മന്ത്രി.


കോട്ടയം: കുടുംബശ്രീ വിപണന സ്റ്റാളുകൾ സന്ദർശിച്ച് സഹകരണം-തുറമുഖം-ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ. രണ്ടാം  പിണറായി മന്ത്രിസഭയുടെ നാലാം വാർഷികത്തോട് അനുബന്ധിച്ചു സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദർശന വിപണനമേളയിലെ കുടുംബശ്രീ സ്റ്റാൾകളാണ് മന്ത്രി സന്ദർശിച്ചത്.

 

 മേളയിൽ വൈവിധ്യമാർന്ന പ്രേമയങ്ങളും, ഉത്പന്നങ്ങളും, സേവനങ്ങളും നൽകുന്ന കുടുംബശ്രീയുടെ പതിമൂന്ന് സ്റ്റാളുകൾ സജ്ജികരിച്ചിട്ടുണ്ട്. കുടുംബശ്രീ വിവിധ പഞ്ചായത്തുകളിൽ നിന്നും ശേഖരിക്കുന്ന നാടൻ പച്ചക്കറികൾ, വിവിധ മൂല്യ വർധിത ഉത്പന്നങ്ങൾ, അപ്പാരൽ പാർക്കിലെ തുണിത്തരങ്ങൾ എന്നിങ്ങനെ വിവിധ ഉത്പന്നങ്ങളും മേളയിലുണ്ട്. ജില്ലാ കളക്ടർ ജോൺ വി സാമുവൽ, ജില്ലാ മിഷൻ കോർഡിനേറ്റർ അഭിലാഷ് ദിവാകർ, ജില്ലാമിഷൻ പ്രൊജക്റ്റ്‌ മാനേജർ അനൂപ് ചന്ദ്രൻ,  ജില്ലാമിഷൻ പ്രൊജക്റ്റ്‌ മാനേജർ പ്രശാന്ത് ശിവൻ എന്നിവർ മന്ത്രിക്ക് ഒപ്പമുണ്ടായിരുന്നു.