പാലാ: പാലായിൽ ആറ് വയസ്സുകാരി കുഴഞ്ഞുവീണ് മരിച്ചു. പാലായ്ക്ക് സമീപം ഇടപ്പാടിയിൽ അഞ്ചാനിക്കൽ സോണി ജോസഫിന്റെയും മഞ്ചു സോണിയുടെയും ഏകമകൾ ജുവാന സോണി(6)യാണ് മരിച്ചത്. യുകെജി വിദ്യാർത്ഥിനിയായിരുന്നു.ഗ്യാസ് സംബന്ധമായ ബുദ്ധിമുട്ടുകൾ കുട്ടിയെ അലട്ടിയിരുന്നു. ഇതിനുള്ള മരുന്നുകൾ കഴിച്ചു വരികയായിരുന്നു. ഇന്നലെ പകൽ കുട്ടിയെ പലതവണ ശർദിക്കുകയും വൈകുന്നേരം ആയപ്പോൾ കുട്ടിയുടെ നില വഷളാകുകയുമായിരുന്നു. ഉടനെ തന്നെ മാതാപിതാക്കൾ കുട്ടിയെ ഭരണങ്ങാനത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന് വൈകിട്ട് 4 മണിക്ക് ഇടപ്പാടി സെന്റ് ജോസഫ് പള്ളിയിൽ സംസ്കരിക്കും.
പാലായിൽ ആറ് വയസ്സുകാരി കുഴഞ്ഞുവീണ് മരിച്ചു.