കോട്ടയം: വയലിൻ കൊണ്ട് എൻ്റെ കേരളം മേളയെ ത്രസിപ്പിച്ച് രൂപാ രേവതിയുടെ വയലിൻ ഫ്യൂഷൻ.
പഴയതും പുതിയതും മലയാളവും മറ്റു ഭാഷകളും കൂട്ടിയിണക്കിയുള്ള രൂപയുടെ ബാൻഡിൻ്റെ പ്രകടനം തിരക്കേറിയ ഞായറാഴ്ചയുടെ സായാഹ്നത്തെ പ്രകമ്പനം കൊള്ളിച്ചു. എൻ്റെ കേരളം പ്രദർശന വിപണന മേളയിൽ രൂപ അവതരിപ്പിച്ച വയലിൻ ഫ്യൂഷൻ വേറിട്ട ദൃശ്യ-ശ്രവ്യ അനുഭവം പകര്‍ന്നു.