കോട്ടയം: സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷം കോട്ടയം ജില്ലയിൽ ആരംഭിച്ചു. നാഗമ്പടം മൈതാനത്ത് സംഘടിപ്പിക്കുന്ന 'എൻ്റെ കേരളം' പ്രദർശന വിപണന മേളയിൽ സമഗ്ര ശിക്ഷാ കേരളയുടെ ആഭിമുഖ്യത്തിൽ സ്കിൽ ഡവലപ്മെൻ്റ് സെൻ്ററിൻ്റെ സ്റ്റാൾ ഒരുങ്ങി.
സ്റ്റാളിൽ കോഴ്സുകളെ കുറിച്ചുള്ള പോസ്റ്ററുകളും ബ്രോഷറുകളും ലഭ്യമാണ്. കോഴ്‌സുകളിലേക്ക് പ്രവേശനത്തിനായിട്ടുള്ള വിശദ വിവരങ്ങൾ സ്റ്റാൾ സന്ദർശിക്കുന്നവർക്ക് മനസ്സിലാക്കാം. കോഴ്സുകളിലേക്ക് താല്പര്യമുള്ള വിദ്യാർഥികൾക്ക് രജിസ്ട്രേഷൻ സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. വിദ്യാർഥികൾക്ക് രജിസ്റ്റർ ചെയ്യുവാൻ ക്യു ആർ കോഡുകൾ പ്രദർശിപ്പിച്ചിട്ടുണ്ട്. മേള ഏപ്രിൽ 30നു സമാപിക്കും.