വൈക്കം: കോട്ടയം വൈക്കത്തു നിന്നും എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ കാണാതായതായി പരാതി.
വൈക്കം തോട്ടകം വിയറ്റ്‌നാം കൊച്ചാമുറിയിൽ സന്ദീപിന്റെ മകൾ വൈഗ (13) ആണ് കാണാതായത്. ബന്ധുക്കൾ വൈക്കം പോലിസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം കിട്ടിയാൽ 6238608753 എന്ന നമ്പറിലോ വൈക്കം പോലീസ് സ്റ്റേഷനിലോ അറിയിക്കണം.