എരുമേലിയിൽ ശബരിമല തീർത്ഥാടകരുടെ വാഹനം മറിഞ്ഞു തീർത്ഥാടകൻ മരിച്ചു, നിരവധിപ്പേർക്ക് പരിക്ക്.


എരുമേലി: എരുമേലിയിൽ ശബരിമല തീർത്ഥാടകരുടെ വാഹനം മറിഞ്ഞു തീർത്ഥാടകൻ മരിച്ചു. എരുമേലി-ശബരിമല പാതയില്‍  കണമല അട്ടിവളവിലാണ് അപകടം ഉണ്ടായത്.

 

 തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് നിയന്ത്രണംവിട്ട് ക്രാഷ് ബാരിയര്‍ തകര്‍ത്ത് താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. കര്‍ണാടക സ്വദേശികള്‍ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തില്‍ പെട്ടത്. 33 പേരോളം വാഹനത്തിൽ ഉണ്ടായിരുന്നു. അപകടത്തിൽ പരിക്കേറ്റവരെ നാട്ടുകാർ ചേർന്ന് ബസ്സിനുള്ളിൽ നിന്നും പുറത്തിറക്കി ഇതുവഴിയെത്തിയ കെഎസ്ആർടിസി ബസ്സിൽ ആശുപത്രികളിൽ എത്തിച്ചു. ബസ്സ് ഉയർത്താനുള്ള നടപടികൾ ആരംഭിച്ചു.