മണിമല: നാടൊരുമിച്ച പ്രാർത്ഥനകൾക്കും പ്രയത്നങ്ങളും വിഫലമാക്കി വേദനകളുടെ ലോകത്തു നിന്നും അലീന യാത്രയായി. മഞ്ഞപ്പിത്തത്തെ തുടർന്നുണ്ടായ അണുബാധയിൽ കരൾ പ്രവർത്തനരഹിതമായതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മണിമല എട്ടാംമൈൽ വയലിൽ ജോമോൻ്റെ മകൾ അലീന ചെറിയാൻ (15) ആണ് മരിച്ചത്. അണുബാധയിൽ കരൾ പ്രവർത്തനരഹിതമായതിനെ തുടർന്ന് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് തയ്യാറെടുക്കുന്നതിനിടെയാണ് മരണം അലീനയെ കവർന്നെടുത്തത്. മണിമല സെന്റ് ജോർജ് ഹൈസ്കൂളിൽ പത്താം ക്ലാസിൽ പരീക്ഷയെഴുതി റിസൾട്ടിന് കാത്തിരിക്കുകയായിരുന്നു അലീന. കരൾ പൂർണ്ണമായും പ്രവർത്തനരഹിതമായതിനെ തുടർന്ന് കോമ സ്റ്റേജിലേക്ക് നീങ്ങുന്ന സാഹചര്യമായിരുന്നു. ഇതിനായി നാടൊരുമിച്ചു സഹായഹസ്തമൊരുക്കാൻ ആരംഭിച്ചിരുന്നു.