കോട്ടയം: ഇന്ത്യൻ ആർമിയിൽ ചേരണമെന്ന മകളുടെ ആഗ്രഹത്തിന് അച്ഛനും കൂടി കട്ടക്ക് കൂടെ നിന്നപ്പോൾ മകൾ സമ്മാനിച്ചത് രാജ്യത്തിനും നാടിനും അഭിമാനം.
കോട്ടയം ഗാന്ധിനഗർ പോലീസ് സബ് ഇൻസ്‌പെക്ടർ പുതിയവിള തെക്ക് ഉല്ലാസ് ഭവനത്തിൽ പ്രദീപ് ലാലിന്റെയും ഉഷാകുമാരിയുടെയും മകളായ അഞ്ചു പ്രദീപാണ്(25) അഭിമാനകരമായ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. അഞ്ജു ഇന്ത്യൻ ആർമിയിൽ ചേരണമെന്ന തന്റെ ആഗ്രഹം കഠിന പരിശീലനത്തിലൂടെയാണ് നേടിയെടുത്തത്. കുസാറ്റിൽ മറൈൻ ടെക്നോളജിയിൽ ബിരുദാനന്ദര ബിരുദ പഠനം നടത്തിവരവേയാണ് അഞ്ജു ഇന്ത്യൻ ആർമിയുടെ ഭാഗമാവുന്നത്. അഞ്ജു ഇപ്പോൾ ഇന്ത്യൻ ആർമിയുടെ ഏവിയേഷൻ കോറിലാണ് സേവനം ചെയ്യുന്നത്. മകളുടെ ഈ നേട്ടത്തിൽ പിതാവ് പ്രദീപ് ലാലിനൊപ്പം ജില്ലയിലെ മുഴുവൻ പോലീസുദ്യോഗസ്ഥരും അഭിമാനിക്കുകയാണ്. ചെന്നൈ ഓഫീസേഴ്സ് ട്രെയിനിങ്ങ് അക്കാഡമിയിൽ പരിശീലനം പൂർത്തിയാക്കി. അമ്മ ഉഷ കരുനാഗപ്പള്ളി ശ്രീബുദ്ധ സെൻട്രൽ സ്കൂൾ അധ്യാപികയാണ്.