വിഷുദിനത്തിൽ നാടിനെ കണ്ണീരിലാഴ്ത്തി കാർത്തികയുടെ വിയോഗം, അപകടം അവധിക്ക് വീട്ടിലേക്ക് വരാനിരിക്കുന്നതിനിടെ, സംസ്കാരം നടത്തി.


എരുമേലി: വിഷുദിനത്തിൽ നാടിനെ കണ്ണീരിലാഴ്ത്തി കാർത്തികയുടെ വിയോഗം. മൈസൂരുവിന് സമീപം മൈസൂരു–നഞ്ചൻഗുഡ് ദേശീയപാതയിലായിൽ കാർത്തിക സഞ്ചരിച്ചിരുന്ന ബൈക്ക് ഡിവൈഡറില്‍ ഇടിച്ച്‌ മറിയുകയായിരുന്നു.

 

 എരുമേലി എരുത്വാപ്പുഴ കളത്തൂർ ബിജു- സുനിത ദമ്പതികളുടെ ഏക മകൾ കാർത്തിക ബിജു (25) ആണ് മരിച്ചത്. സംസ്കാരം തിങ്കളാഴ്ച ഉച്ചകഴിഞ്ഞു വീട്ടുവളപ്പിൽ നടത്തി. ബെംഗളൂരുവിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു കാർത്തിക. അവധിക്ക് നാട്ടിലേക്ക് വരാനിരിക്കെയാണ് മരണം വാഹനാപകടത്തിന്റെ രൂപത്തിൽ കവർന്നെടുത്തത്. അവധിക്ക് വീട്ടിലേക്ക് എത്തുമെന്ന് മാതാപിതാക്കളെ വിളിച്ചറിയിച്ചിരുന്നു.  ബൈക്കോടിച്ചിരുന്ന പാലക്കാട് ഒറ്റപ്പാലം മാങ്കോട് തൃക്കടേരി ചാമണ്ണൂർ ജി. ഗിരിശങ്കർ തരകൻ (26) ഗുരുതര പരിക്കുകളോടെ മൈസൂരു ജെഎസ്‌എസ് ആശുപത്രിയില്‍ ചികിത്സയിലാണ്.