ഏറ്റുമാനൂർ പുളിക്കുന്ന് കടവിൽ അമ്മയും രണ്ടു മക്കളും ആറ്റിൽ ചാടി ജീവനൊടുക്കി, മരിച്ചത് മുത്തോലി മുൻ പഞ്ചായത്ത് പ്രസിഡന്റും പാലാ കോടതിയിലെ അഭിഭാഷകയുമായ


ഏറ്റുമാനൂർ: ഏറ്റുമാനൂർ പുളിക്കുന്ന് കടവിൽ അമ്മയും രണ്ടു മക്കളും ആറ്റിൽ ചാടി ജീവനൊടുക്കി. മുത്തോലി മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റും പാലാ കോടതിയിലെ അഭിഭാഷകയുമായ ജിസ്മോൾ തോമസും 5,2 വയസ്സുള്ള മക്കൾ എന്നിവരാണ് ജീവനൊടുക്കിയത്.

 

 ഏറ്റുമാനൂർ നീറിക്കാട് തൊണ്ണൻമാവുങ്കൽ ജിമ്മിയുടെ ഭാര്യ അഡ്വ. ജിസ്മോൾ തോമസ് (34), മക്കളായ നേഹ (5), പൊന്നു (2) എന്നിവരാണ് മരിച്ചത്.  കോട്ടയം അയർക്കുന്നം പുളിക്കുന്ന് കടവിൽ ആണ് സംഭവം. ഇന് ഉച്ചക്ക് ശേഷമാണ് ജിസ്മോളും 2 പെൺമക്കളും ആറ്റിൽ ചാടിയത്. സ്കൂട്ടറിൽ മക്കളുമായി എത്തിയ യുവതി ആറ്റിലേക്ക് ചാടുകയായിരുന്നു. തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് മൂന്നു പേരെയും കണ്ടെത്തിയത്. ഉടനെ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജിസ്മോൾ ഒരു വർഷം പഞ്ചായത്ത് പ്രസിഡന്റായിരുന്നു. അയർക്കുന്നം ഏറ്റുമാനൂർ സ്റ്റേഷനിൽ നിന്നുള്ള പൊലീസ് സംഘവും സ്ഥലത്തെത്തി. കുടുംബവഴക്കിനെ തുടർന്നാണ് ആത്മഹത്യ എന്നാണ് വിവരം. ഹൈക്കോടതിയിലും, പാലായിലും അഭിഭാഷകയായി പ്രവർത്തിച്ചു വരുകയായിരുന്നു. ഏറ്റുമാനൂർ പേരൂർ കണ്ണമ്പുരക്കടവിലാണ് ഒഴുകിയെത്തുന്ന നിലയിൽ കുട്ടികളുടെ മൃതദേഹങ്ങൾ നാട്ടുകാർ ആദ്യം കണ്ടത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.