ജിസ്‌മോളുടെയും മക്കളുടെയും മരണം: ആത്മഹത്യ തീരുമാനിച്ചുറപ്പിച്ചു തന്നെ, കൈ ഞരമ്പ് മുറിച്ചു, വിഷം കഴിച്ചു, ഫാനിൽ തൂങ്ങി മരിക്കാനും ശ്രമം, ഒടുവിൽ മീനച്ചി


ഏറ്റുമാനൂർ: കോട്ടയം അയർക്കുന്നത്ത് പിഞ്ചുകുഞ്ഞുങ്ങളുമായി യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പുറത്തു വരുന്നത് അതിദാരുണമായ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. ജിസ്‌മോളുടെയും മക്കളുടെയും മരണം ആത്മഹത്യ തീരുമാനിച്ചുറപ്പിച്ചു തന്നെ ആയിരുന്നു എന്ന നിഗമനത്തിലാണ് പോലീസ്.

 

 കൈ ഞരമ്പ് മുറിച്ചും വിഷം കഴിച്ചും വീടിനുള്ളിലെ മുറിയിലെ ഫാനിൽ തൂങ്ങി മരിക്കാനും ശ്രമിച്ചിരുന്നതായി പോലീസ് പറയുന്നു. ഈ ശ്രമങ്ങൾ പരാജയപ്പെട്ടതിനാലാകാം പിന്നാലെ ജിസ്മോൾ മക്കളെയും കൂട്ടി മീനച്ചിലാറ്റിൽ ചാടി മരിച്ചതെന്നാണ് പോലീസ് നിഗമനം. മുത്തോലി മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റും പാലാ കോടതിയിലെ അഭിഭാഷകയും അയർക്കുന്നം സ്വദേശിനിയും ഏറ്റുമാനൂർ നീറിക്കാട് തൊണ്ണൻമാവുങ്കൽ ജിമ്മിയുടെ ഭാര്യ അഡ്വ. ജിസ്മോൾ തോമസ് (34), മക്കളായ നേഹ (5), പൊന്നു (2) എന്നിവരാണ് ചൊവ്വാഴ്ച മീനച്ചിൽ ആറ്റിൽ മരിച്ചത്. വീട്ടിലെ ഫാനിന്റെ ലീഫ് വളഞ്ഞാണ് ഇരിക്കുന്നത്. വീടിനുള്ളിൽ നിന്നും രക്ത തുള്ളികളും ഛർദിയും പോലീസ് പരിശോധനയിൽ കണ്ടിട്ടുണ്ട്. ആത്മഹത്യ തീരുമാനിച്ചുറപ്പിച്ചു തന്നെയാണെന്ന നിഗമനം ഇതിനാൽ ശെരി വെക്കുന്നതാണ്. ഉയർന്ന വിദ്യാഭ്യാസവും ഉയർന്ന പദവിയും വഹിച്ചിട്ടുള്ളയാൾ സാമ്പത്തികമായി ഉയർന്നു നിൽക്കുന്ന കുടുംബത്തിലെ അംഗവുമായ ജിസ്മോൾ എന്തിനാണ് ഇങ്ങനെ ചെയ്തതെന്നതിൽ ആർക്കും ഒരു ഉത്തരവും ലഭിക്കുന്നില്ല. എൽ എൽ എം ബിരുദധാരിയും ഹൈക്കോടതിയിലും പാലാ കോടതിയിലും പ്രാക്ടീസ് ചെയ്യുന്ന വക്കീലുമായിരുന്നു ജിസ്മോൾ. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൂന്ന് മൃതദേഹത്തിന്‍റെയും ഇൻക്വസ്റ്റ് നടപടികൾ ഇന്നലെ രാത്രിയിൽ പൂർത്തിയാക്കി. ഇന്ന് മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം ചെയ്യും. കുടുംബ പ്രശനങ്ങളാകാം ആത്മഹത്യക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഏറ്റുമാനൂർ പേരൂർ കണ്ണമ്പുരക്കടവിലാണ് ഒഴുകിയെത്തുന്ന നിലയിൽ കുട്ടികളുടെ മൃതദേഹങ്ങൾ നാട്ടുകാർ ആദ്യം കണ്ടത്. തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് മൂന്നു പേരെയും കണ്ടെത്തിയത്. ഉടനെ തന്നെ നാട്ടുകാർ മൂവരെയും തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. സ്കൂട്ടറിൽ മക്കളുമായി എത്തിയ യുവതി മീനച്ചിലാറിന്റെ സംരക്ഷണവേലി കടന്ന് ആഴം കൂടിയ അപകടമേഖലയായ പുളിങ്കുന്ന് കടവിലേക്ക് ഇറങ്ങുകയായിരുന്നു എന്നാണു ലഭിക്കുന്ന വിവരം. മുത്തോലി പഞ്ചായത്ത് മുൻ അംഗമായിരുന്ന ജിസ്മോൾ, 2019–2020 കാലയളവിൽ പഞ്ചായത്ത് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.