കോട്ടയം: കോട്ടയത്ത് വന്‍ ലഹരി വേട്ട, 3,750 പായ്ക്കറ്റ് ഹാന്‍സുമായി രണ്ട് അസം സ്വദേശികള്‍ അറസ്റ്റില്‍.
കോട്ടയം കുമാരനല്ലൂര്‍ മില്ലേനിയം ലക്ഷം വീട് കോളനിയിലെ വാടക വീട്ടില്‍ താമസിച്ചിരുന്ന അസം സോനിത്പൂര്‍ സ്വദേശികളായ അമീര്‍ അലി, ജാബിര്‍ ഹുസൈന്‍ എന്നിവരെയാണ് കോട്ടയം നര്‍കോട്ടിക്‌സ് സെല്‍ അറസ്റ്റ് ചെയ്തത്. ഇവരുടെ വാടക വീട്ടിൽ നിന്നും 3,750 പായ്ക്കറ്റ് ഹാൻസ് കണ്ടെടുത്തു. കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സേനയായ ഡാന്‍സാഫും കോട്ടയം ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും സംയുക്തമായാണ് പ്രതികളെ പിടികൂടിയത്. വിപണിയിൽ 2 ലക്സത്തോളം രൂപ വിലവരുന്ന ഹാൻസ് പാക്കറ്റ് ആണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്.