കോട്ടയം: ഹൃദയാഘാതത്തെ തുടർന്ന് കോട്ടയം കുറവിലങ്ങാട് സ്വദേശിയായ നേഴ്സ് യു കെയിൽ മരിച്ചു. കോട്ടയം കുറുവിലങ്ങാട് കാപ്പുംതല സ്വദേശി ജെബിൻ സെബാസ്റ്റ്യൻ (40) ആണ് മരിച്ചത്.
മാഞ്ചസ്റ്റർ യൂണിവേഴ്സിറ്റി എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റിന്റെ വിഥിന്‍ഷോ ആശുപത്രിയിൽ കാർഡിയാക് തിയറ്റർ നഴ്‌സായി ജോലി ചെയ്യുകയായിരുന്നു ജെബിൻ. ഇന്ന് പുലര്‍ച്ചെ മൂന്നു മണിക്ക് ശാരീരിക അസ്വസ്ഥതയെ തുടർന്ന് ഉടന്‍ തന്നെ വിഥിന്‍ഷോ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാഞ്ചസ്റ്ററിലെ വിഥിന്‍ഷോയിൽ കുടുംബമായി താമസിച്ചു വരികയായിരുന്നു. നാലു വര്‍ഷം മുമ്പാണ് ജെബിൻ യുകെയിലെത്തുന്നത്. ഭാര്യ അല്‍ഫോന്‍സ ഇവിടെ കെയററും ആയിരുന്നു. ഡെൽന(10), സാവിയോ(മൂന്നര വയസ്സ്), സാറാ(7 മാസം)എന്നിവരാണ് മക്കൾ.