കോട്ടയത്തെ ഇരട്ടക്കൊലപാതകം: സ്ഥലത്ത് ഉന്നത ഉദ്യോഗസ്ഥരുൾപ്പടെ വൻ പോലീസ് സന്നാഹം, നാട്ടുകാരില്‍നിന്നും ബന്ധുക്കളില്‍നിന്നും പോലീസ് വിവരങ്ങൾ ശേഖരിക്കുന്ന


കോട്ടയം: കോട്ടയത്തെ നടുക്കിയ ഇരട്ടക്കൊലപാതകത്തിൽ അന്വേഷണം ആരംഭിച്ചു പ്രത്യേക സംഘം. സ്ഥലത്ത് ന്നത ഉദ്യോഗസ്ഥരുൾപ്പടെ വൻ പോലീസ് സന്നാഹം എത്തിയിട്ടുണ്ട്.

 

 അന്വേഷണം ആരംഭിച്ചതായും പ്രതിയെ എത്രയും വേഗം പിടികൂടുമെന്നും കോട്ടയം ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് മാധ്യമങ്ങളോട് പറഞ്ഞു. കോട്ടയം തിരുവാതുക്കലിൽ വിജയകുമാർ (64) ഭാര്യ മീര (60) എന്നിവരെ മരിച്ച നിലയിൽ ഇന്നു രാവിലെ വീട്ടു ജോലിക്കാരി കണ്ടെത്തിയത്. 2017 ൽ ഇവരുടെ മകൻ ഗൗതമിനെ മുൻപ് മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. സംഭവത്തിനു പിന്നില്‍ ഇതര സംസ്ഥാന തൊഴിലാളിയായ അസം സ്വദേശി അമിത് ആണെന്ന സംശയത്തിൽ പോലീസ് ഇയാളെ അറസ്റ്റ് ചെയ്‌തു. മുൻപ് മോഷണ കുറ്റത്തിന്റെ പേരിൽ ഇയാളെ വിജയകുമാർ ജോലിയിൽ നിന്നും പിരിച്ചു വിട്ടിരുന്നു. ഇതിന്റെ വൈരാഗ്യമാകാം കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. സി സി ടി വി ദൃശ്യങ്ങൾ പതിഞ്ഞ ഡി വി ആർ പ്രതി വീടിനുള്ളിൽ നിന്നും മാറ്റിയിരുന്നു. വീടിന്റെ രണ്ടു മുറികളിലായി കണ്ടെത്തിയ മൃതദേഹങ്ങളില്‍ വസ്ത്രങ്ങള്‍ ഉണ്ടായിരുന്നില്ല. വീടിനുള്ളിൽ നിന്നും കോടാലി ഉൾപ്പടെയുള്ള ആയുധങ്ങൾ കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെയാണു നാടിനെ നടുക്കിയ കൊലപാതകവിവരം പുറംലോകം അറിയുന്നത്. സംഭവത്തിനു പിന്നിൽ ഒന്നിലധികം പേരുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. നഗരത്തിൽ പ്രവർത്തിക്കുന്ന ഇന്ദ്രപ്രസ്ഥ എന്ന ഓ‍ഡിറ്റോറിയത്തിന്റെയും മറ്റു ബിസിനസ് സ്ഥാപനങ്ങളുടെയും ഉടമയാണ് വിജയകുമാർ.