കോട്ടയം: കോട്ടയത്ത് കഞ്ചാവുമായി മണിമല സ്വദേശിനിയായ യുവതി പോലീസ് പിടിയിൽ. മണിമല ചേറാടിയിൽ വീട്ടിൽ അർച്ചന രാജനെ (20) യാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
200 ഗ്രാം കഞ്ചാവ് അർച്ചനയുടെ പക്കൽ നിന്നും പോലീസ് കണ്ടെടുത്തു. കഴിഞ്ഞ ദിവസം രാത്രി ഒൻപതരയോടെ പോലീസ് പരേഡ് ഗ്രൗണ്ട് ഭാഗത്ത് സംശയാസ്പദമായ സാഹചര്യത്തിൽ നിൽക്കുന്നത് കണ്ടു പോലീസ് ചോദ്യം ചെയ്യുകയായിരുന്നു. പരസ്പര വിരുദ്ധമായ മറുപടികളിൽ സംശയം തോന്നിയ പോലീസ് തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.