കോട്ടയം ജില്ലയിലെ പൊതുവിദ്യാലയങ്ങളിൽ കഴിഞ്ഞ അധ്യയനവര്‍ഷം പഠിച്ചത് 959 അതിഥി വിദ്യാര്‍ഥികള്‍.


കോട്ടയം: കോട്ടയം ജില്ലയിലെ പൊതുവിദ്യാലയങ്ങളിൽ കഴിഞ്ഞ അധ്യയനവര്‍ഷം പഠിച്ചത് 959 അതിഥി വിദ്യാര്‍ഥികള്‍. എല്‍പിമുതല്‍ ഹയര്‍സെക്കന്‍ഡറിവരെയുള്ള സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാർത്ഥികളുടെ എണ്ണമാണ് ഇത്. സംസ്ഥാനത്ത് 24061 അതിഥി വിദ്യാര്‍ഥികള്‍ ആണ് പഠിക്കുന്നത്. വിദ്യാർത്ഥികൾക്കൊപ്പം അതിഥി തൊഴിലാളികളെ മലയാളം പഠിപ്പിക്കുന്നതിനായി വിവിധ പദ്ധതികളും സർക്കാർ നടപ്പിലാക്കിയിട്ടുണ്ട്.