എസ്.എന്‍.ഡി.പി യോഗം കോട്ടയം യൂണിയന്റെ നേതൃത്വത്തില്‍ പ്രതിഷേധ യോഗവും പ്രകടനവും നടത്തി.


കോട്ടയം: എസ്.എന്‍.ഡി.പി യോഗം കോട്ടയം യൂണിയന്റെ നേതൃത്വത്തില്‍ പ്രതിഷേധ യോഗവും പ്രകടനവും നടത്തി. സത്യവും സാമൂഹിക യാഥാർത്ഥ്യവും വിളിച്ചു പറഞ്ഞ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പളളി നടേശൻ്റെ വാക്കുകളെ വളച്ചൊടിച്ച് വർഗ്ഗീയവത്കരിക്കുകയും അദ്ദേഹത്തിൻ്റെ കോലം കത്തിക്കുകയും തെരുവിൽ അസഭ്യം പറയുകയും ചെയ്ത മുസ്ലീം യൂത്ത് ലീഗിൻ്റെ നടപടിക്കെതിരെയാണ് കോട്ടയം എസ് എൻ ഡി പി യൂണിയൻ്റെ നേതൃത്വത്തിൽ ആയിരക്കണക്കിനാളുകളെ പങ്കെടുപ്പിച്ച്  പ്രതിഷേധ പ്രകടനം നടത്തിയത്. നാഗമ്പടത്ത് നിന്ന് തിരുനക്കരയിലേക്ക് നടന്ന പ്രതിഷേധ പ്രകടനത്തിന് യൂണിയൻ കൺവീനർ സുരേഷ് പരമേശ്വരൻ, ജോ. കൺവീനർ ശശി കുമാർ എന്നിവർ നേതൃത്വം നൽകി. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ കോലം തെരുവിൽ കത്തിച്ചു കൊണ്ടാണ് മണിക്കൂറുകൾ നീണ്ട പ്രതിക്ഷേധ പരിപാടികൾക്ക് സമാപനം കുറിച്ചത്.