ചെറുപ്പം മുതൽ കളക്ടറാകണമെന്ന ആഗ്രഹം, രണ്ടാം ശ്രമത്തില്‍ സിവിൽ സർവ്വീസ് പരീക്ഷയിൽ 54-ാം റാങ്ക് കരസ്ഥമാക്കി കോട്ടയത്തിനു അഭിമാനമായി മുണ്ടക്കയം പുലിക്കുന


മുണ്ടക്കയം: മുണ്ടക്കയം പുലിക്കുന്ന് ഗ്രാമത്തിനു പങ്കുവെയ്ക്കാണിത് അഭിമാന വാർത്തകളുടെ നിമിഷം. സിവിൽ സർവ്വീസ് പരീക്ഷയിൽ 54-ാം റാങ്ക് കരസ്ഥമാക്കി കോട്ടയത്തിനു അഭിമാനമായി മുണ്ടക്കയം പുലിക്കുന്ന് സ്വദേശിനി സോണെറ്റ് ജോസ് ഈറ്റക്കുന്നേൽ.

 

 ചെറുപ്പം മുതൽ കളക്ടറാകണമെന്ന സ്വപ്നം സഫലമായ സന്തോഷത്തിലാണ് സോണറ്റ്. മുണ്ടക്കയം പുലിക്കുന്ന് ഈറ്റകുന്നേല്‍ ജോസിന്റെയും മേരിക്കുട്ടിയുടെയും മകളായ സോണെറ്റ് 24ാം വയസില്‍ രണ്ടാം ശ്രമത്തില്‍ ആണ് സിവിൽ സർവ്വീസ് പരീക്ഷയിൽ 54-ാം റാങ്ക് കരസ്ഥമാക്കിയത്. മുണ്ടക്കയം സെന്റ് ആന്റണീസ് സ്‌കൂളിലും എരുമേലി സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്‌കൂളിലുമായിരുന്നു സ്‌കൂൾ വിദ്യാഭ്യാസം. ദൽഹി സർവ്വകലാശാലയിൽ ഫിസിക്സിൽ ഡിഗ്രി കരസ്ഥമാക്കി. തിരുവനന്തപുരത്തായിരുന്നു സിവിൽ സർവ്വീസ് പരീക്ഷാ പരിശീലനം. ആദ്യ ശ്രമത്തില്‍ പ്രിലിംസും മെയിന്‍സും ക്ലിയര്‍ ചെയ്‌തെങ്കിലും ഇന്റർവ്യൂവിൽ പരാജയപ്പെട്ടിരുന്നു. സോണിയ, സോണി എന്നിവരാണ് സഹോദരങ്ങള്‍.