പാലാ: ആൽഫ്രെഡ് തോമസിന് ഇത് വർഷങ്ങൾ നീണ്ട സ്വപ്നത്തിന്റെ സഫല ദിനം. ചെറുപ്പകാലം മുതൽ മനസ്സിൽ കൊണ്ട് നടന്ന സ്വപ്നമാണ് ഇന്ന് നീണ്ട കഠിന പരിശ്രമത്തിലൂടെ സ്വന്തമാക്കിയിരിക്കുന്നത്.
പാലാ പാറപ്പള്ളി കരിക്കക്കുന്നേൽ തോമസ് ആൻറണിയുടെയും, ടെസിയുടെയും മകൻ ആൽഫ്രഡ് തോമസ് 33-ാംറാങ്ക് നേടിയാണ് സിവിൽ സർവ്വീസ് പരീക്ഷയിൽ വിജയം നേടിയിരിക്കുന്നത്. അഞ്ചാം ശ്രമത്തിലാണ് ആൽഫ്രഡ് സിവിൽ സർവ്വീസിൽ ഉയർന്ന റാങ്ക് നേടി വിജയം കരസ്ഥമാക്കിയത്. ഡൽഹി ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്നും എൻജിനീയറിങ് പാസായ ആൽഫ്രഡ് സിവിൽ സർവ്വീസ് പരീക്ഷക്ക് കണക്കാണ് ഐശ്ചിക വിഷയമായി എടുത്തത്. ഡല്‍ഹി സെന്റ് കൊളംബസ് സ്‌കൂളിലെ പഠനത്തിനു ശേഷം ഡല്‍ഹി സാങ്കേതിക സര്‍വകലാശാലയില്‍ നിന്നു ബിടെക് കരസ്ഥാക്കി. മുൻപ് നാല് തവണ വിജയം നേടാൻ സാധിച്ചിരുന്നില്ലെങ്കിലും അഞ്ചാം പരിശ്രമത്തിൽ തന്റെ സ്വപ്നം ആൽഫ്രഡ് സഫലമാക്കി. ആദ്യശ്രമം 2019-ലായിരുന്നു. ആദ്യ മൂന്ന് തവണ പ്രിലിംസ് ക്ലിയറായെങ്കിലും മെയിന്‍സില്‍ പരാജയപ്പെടുകയായിരുന്നു. നാലാം തവണ പ്രിലിംസും മെയിന്‍സും കടന്നുവെങ്കിലും ഇന്‍ര്‍വ്യൂവില്‍ പുറത്തായി. അന്ന് 14 മാര്‍ക്കിനാണ് സെലക്ഷനില്‍ നിന്ന് പുറത്തായത്. ഡല്‍ഹിയില്‍ ഫ്രീന്‍ലാന്‍സ് കണ്‍സള്‍ട്ടന്റായി ജോലി ചെയ്തിരുന്ന തോമസിന്റെയും അധ്യാപികയായിരുന്ന ടെസിയുടെയും മകനാണ്. സഹോദരി ഏയ്ഞ്ചല തോമസ് സി.എ. ആര്‍ട്ടിക്കിള്‍ഷിപ്പ് ചെയ്തു വരുന്നു.