കോട്ടയം: വിഷു കളറാക്കാൻ പടക്ക വിപണി ഉണർന്നു കഴിഞ്ഞു. വിവിധ തരം പുതുപുത്തൻ പടക്ക ഉത്പന്നങ്ങൾ വിപണിയിലെത്തിക്കഴിഞ്ഞു. മാർക്കോ,കാന്താര സിനിമകളുടെ പേരിൽ ഇറങ്ങിയിരിക്കുന്ന പടക്കങ്ങൾക്കാണ് ഇത്തവണ കൂടുതൽ ആവശ്യക്കാർ. ഇത്തവണ വിഷു പടക്ക വിപണിയിൽ സ്വർണത്താറാവും എഐ ഓലപ്പടക്കവും ഗൂഗിൾ ഗലാട്ടയും ബക്കറ്റ് ചക്രവുമാണ് താരങ്ങളായി മാറിയിരിക്കുന്നത്. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇപ്പോൾ കൂടുതലാളുകൾ വിഷുവിന് പകട വിപണിയിൽ എത്തുന്നുണ്ട് എന്ന് വ്യാപാരികൾ പറയുന്നു. 100 രൂപ മുതൽ 3000 രൂപ വരെയുള്ള വിവിധയിനം ഉത്പന്നങ്ങളാണ് വിപണിയിലുള്ളത്. പതിവ് പടക്കങ്ങൾക്ക് പുറമെ ഡ്രോൺ, ഹെലികോപ്ടർ എന്നിങ്ങനെ പുതിയ ഇനങ്ങളും വിപണിയിലുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പടക്ക വിപണി സജീവമായിക്കഴിഞ്ഞു.