കോട്ടയം: ഭരണഘടന വിരുദ്ധമായ വഖഫ് ഭേദഗതി ബില്ല് പിൻവലിക്കുക എന്നാവശ്യപ്പെട്ട് എസ്ഡിപിഐ കോട്ടയം ജില്ലാ കമ്മിറ്റി രാത്രി റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
പ്രതിഷേധ മാർച്ച് റെയിൽവേ കവാടത്തിന് മുൻപിൽ പോലീസ് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധ യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരൻ പള്ളിക്കൽ ഉദ്‌ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് യു നവാസ്, ജില്ലാ ജനറൽ സെക്രട്ടറി നിസാം ഇത്തിപ്പുഴ, ജില്ലാ കമ്മിറ്റിയംഗം നൗഷാദ് കൂനന്താനം എന്നിവർ സംസാരിച്ചു.